മിന്നാമിന്നിയുടെ പിറന്നാളാ
മുറ്റത്തും നോക്കി അവന്‍ അങ്ങനെ ഇരിന്നു. അമ്മ
അടുക്കളയില്‍ അകത്തു നിന്ന് വിളിച്ചു പറഞ്ഞു "മോനെ ഇന്ന് എവിടേക്കും പോവണ്ട കേട്ടോ, കൂട്ടുകാരുമായി നാളെ കളിക്കാം.. ഇന്ന് എങ്ങും പോവണ്ട നീ". അവന്‍ അങ്ങനെ തന്നെ ഇരുന്നു കേട്ടതായി ഭാവിക്കാതെ. വീണ്ടും എന്തൊക്കെയോ അകത്തു നിന്ന് കേട്ട്, ആഹ് എന്തേലും ആവട്ടെ എന്നാ മട്ടില്‍ പുറത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.
"ഇന്ന് എന്‍റെ മിന്നാമിന്നി കണ്ണന്‍റെ പിറന്നാളാ.. മോന് ഇഷ്ടമുള്ളതൊക്കെ അമ്മ ഇണ്ടാക്കി.. പായസോം പച്ചിലചാറും ഒക്കെ... നീ എന്താ നല്ലൊരു ദിവസമായിട്ടു ഒന്നും മിണ്ടാതെ ഇരിക്കണേ" ഇത്രയും പറഞ്ഞു കൊണ്ട് അമ്മ അവന്‍റെ അടുത്തേക്ക് വന്നു.. " അല്ല ഇന്ന് എങ്ങും പോവണ്ടാന്നു പറഞ്ഞെന്നു പിണങ്ങി ഇരിക്കണോ നീ" ..
അവന്‍ അമ്മയെ നോക്കി ചിരിച്ചു " ഇല്ല അമ്മേ.. പുറത്തേക്കു നോക്കിയപ്പോള്‍ തോന്നി ഇന്ന് മഴ പെയ്യുമെന്ന്.. അതുകൊണ്ടല്ലേ അമ്മ എന്നോട് എങ്ങും പോവണ്ടാന്നു പറഞ്ഞേ.. സാരയില്യ.. മഴയത്ത് പറന്നു ന്നിക്കെന്തേലും പറ്റുമോ നന്ന് പേടിച്ചല്ലേ അമ്മ അങ്ങനെ പറഞ്ഞേ.." അവന്‍റെ നെറുകയില്‍ തലോടിട്ട് അമ്മ അകത്തേക്ക് പോയി.
അത് തന്നെയാണ് ഇന്ന് ഒരു വല്യ മഴ വരുന്നുണ്ട്... രാവിലെ ഉറക്കം എനിറ്റപ്പോള്‍ തന്നെ കണ്ടതാ എന്തോ വല്യ കാറ്റും മഴയും വരുമെന്ന്.. ഇന്ന് മിന്നാമിന്നിയുടെ പിറന്നാളല്ലേ, ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്. പക്ഷെ അവന്‍ എവിടെ പോയി എങ്ങും കാണുന്നില്ലല്ലോ.. ഈശ്വരാ എവിടെയാ അവന്‍ , ദെ വരുന്നു കണ്ണും തിരുമ്മി, "അമ്മേ വിശക്കുന്നു... "
അതും പറഞ്ഞു രാവിലെ
ചില്ലയിലില്‍ പോയി ഇരുന്നതാ ആ ഇരുപ്പു. എന്താ അവന്‍ ഈ നോക്കികൊണ്ടിരിക്കുന്നത്.. ഓരോ ദിവസോം ഓരോന്നാ അവനു.. ഇന്നത്തെ ദിവസം ഒന്നും പറയണ്ടാ.. അവിടെ ഇരുന്നോട്ടെ.. അല്ലേലും അങ്ങനെ അവനെ വഴക്ക് പറയാറെ ഇല്യാ.. ദേഷ്യം വരുമ്പോ എന്തേലും ഒക്കെ പറയും.. ഇന്ന് എന്തായാലും അവനിഷ്ടമുള്ളത് ചെയ്യട്ടെ.. എന്നാലും പുറത്തേക്ക് വിടണ്ട.. അവന്‍റെ കൂട്ടുകാരേം കണ്ടില്ല ഇന്ന് പുറത്തേക്ക്...
ചില്ലയില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ എന്നും കാണുന്ന പോലെയല്ല.. എന്തോ ആകെ ഒരു മങ്ങള്‍.. ശരിയാണ് ഇന്ന് എങ്ങും പോവണ്ട ന്നു അമ്മ പറഞ്ഞത്.. മിന്നു നേം ചിന്നു നേം ഒന്നും കാണുന്നുമില്ലലോ... പക്ഷെ മഴയത്ത് ഞങ്ങള്‍ കളിക്കാന്‍ പോയിടുണ്ടല്ലോ.. അവന്‍ ഓര്‍ത്തു .. അന്നോരിവസം മഴയില്‍ കളിച്ചു കൊണ്ടിരുന്നപോള്‍ ചിന്നു ന്റെ അമ്മ വന്നു ഞങ്ങളെ എല്ലാരേം
ഓടിച്ചു വീട്ടില്‍ കോണ്ടോയ്.. ചിറക്കൊക്കെ നനഞ്ഞു രണ്ടിവസം കിടപ്പായിരുന്നു.. അമ്മ അന്ന് ഒരുപാടു വഴക്ക് പറഞ്ഞു..
(ടു ബി continued) xD